പൃഥ്വിരാജ് നായകനായ ഹീറോ എന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയ വിനോദ് ഗുരുവായൂര്‍ സംവിധായകനാകുന്നു. ശിഖാമണി എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ ചെമ്പന്‍ വിനോദ് ജോസ് ആണ് നായകന്‍. നായിക പാര്‍വ്വതി രതീഷ്. കാട്ടുപ്രദേശത്തെ റെയില്‍വേയിലെ ജോലിക്കാരനായ ഗാംങ്മാന്‍ ശിഖാമണിയുടെ കഥ പറയുന്ന ഈ ഹ്യൂമര്‍ ആക്ഷന്‍ ചിത്രം ജനുവരി അഞ്ചിന് ആരംഭിക്കും.
ശ്രീരാജ് സിനിമയുടെ ബാനറില്‍ ടെറ്റ്‌കോ രാജഗോപാല്‍ നിര്‍മ്മിക്കുന്നു. ശിക്കാറിന് ശേഷം രാജഗോപാല്‍ നിര്‍മ്മിക്കുന്ന ചിത്രവുമാണ് ശിഖാമണി. മനോജ് പിള്ളയാണ് ഛായാഗ്രാഹകന്‍. ഗാനരചന ഷിബു ചക്രവര്‍ത്തി, എഡിറ്റര്‍ സനല്‍ അനിരുദ്ധന്‍
തമിഴ് നടന്‍ കിഷോര്‍,ലാലു അലക്‌സ്,നീരജ് മാധവ് എന്നിവരും ചിത്രത്തിലുണ്ട്.


