ഷുഹൈബ് വധത്തില്‍ പൊലീസ് അന്വേഷണം ശരിയായ ദിശയില്‍ തന്നെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Pinaray vijayan

തിരുവനന്തപുരം: ഷുഹൈബ് വധത്തില്‍ പൊലീസ് അന്വേഷണം ശരിയായ ദിശയില്‍ തന്നെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബാഹ്യശകതികള്‍ക്ക് വഴേങ്ങണ്ട സ്ഥിതി പൊലീസിനില്ലെന്നും സിബിഐക്ക് വിട്ട സര്‍ക്കാര്‍ നിലപാട് ശരിയാണെന്നും പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. ഹൈക്കോടതിക്ക് അവരുടേതായ ന്യായങ്ങളുണ്ടാകാമെന്നും അതെപ്പറ്റി തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഷുഹൈബ് കേസ് സിബിഐ അന്വേഷിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രതികരിച്ചിരുന്നു. ഹൈക്കോടതി വിധി പഠിച്ച ശേഷം മേല്‍ക്കോടതിയെ സമീപിക്കണോ എന്ന് സര്‍ക്കാര്‍ പരിശോധിക്കണം. സിബിഐ അന്വേഷണം പറഞ്ഞ് കേസ് രാഷ്ട്രീയ വത്കരിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും കോടിയേരി പറഞ്ഞു.

സിബിഐയെ ഉപയോഗിച്ച് പാര്‍ട്ടിയെ ഭയപ്പെടുത്താമെന്ന് ചിലര്‍ വിചാരിക്കുന്നുണ്ട്. ഒരു അന്വേഷണത്തേയും സിപിഐഎം ഭയക്കുന്നില്ലന്നും കോടിയേരി വ്യക്തമാക്കി.

കണ്ണൂര്‍ മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എസ്.പി.ഷുഹൈബ് കൊല്ലപ്പെട്ട കേസ് ഹൈക്കോടതി സിബിഐയ്ക്കു വിട്ടിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ വാദങ്ങള്‍ തള്ളിയായിരുന്നു ഹൈക്കോടതിയുടെ നടപടി.

Top