ഷിഗല്ല; വയനാട്ടില്‍ ആദിവാസി ബാലിക മരിച്ചു

വയനാട്: വയനാട്ടില്‍ വീണ്ടും ഷിഗല്ല മരണം സ്ഥിരീകരിച്ചു. നൂല്‍പ്പുഴ കല്ലൂര്‍ സ്വദേശിനിയായ ആറ് വയസുകാരിയാണ് മരിച്ചത്. ഏപ്രില്‍ നാലിനാണ് കുട്ടി മരിച്ചത്.

മരണത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ ആണ് ഷിഗല്ല സ്ഥിരീകരിച്ചത്. കാട്ടുനായ്ക്കര്‍ വിഭാഗത്തിലെ ആദിവാസി പെണ്‍കുട്ടിയാണ് മരിച്ചത്.

Top