കോഴിക്കോട് മലയോര മേഖലകളില്‍ ഷിഗല്ല സ്ഥിരീകരിച്ചു

കോഴിക്കോട്: കോഴിക്കോട്ടെ മലയോരമേഖലയില്‍ ഷിഗല്ലെ രോഗം സ്ഥിരീകരിച്ചു. കൂടരഞ്ഞി പഞ്ചായത്തിലാണ് പതിമൂന്നുകാരന് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചതിന്റെ ഭാഗമായി പഞ്ചായത്തും ആരോഗ്യവകുപ്പും ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കി.

അതേസമയം, കണ്ണൂരില്‍ ഒരാള്‍ക്ക് കൂടി കഴിഞ്ഞ ദിവസം ഷിഗല്ലെ രോഗം സ്ഥിരീകരിച്ചിരുന്നു. ചിറ്റാരിപ്പറമ്പ സ്വദേശിയായ ആറു വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് ലഭിക്കുന്ന വിവരം. രോഗ ഉറവിടം സംബന്ധിച്ച് ആരോഗ്യ വകുപ്പ് അന്വേഷണം തുടങ്ങി.

Top