‘ഷിബു’. . ഒരു ദിലീപ് ഫാനിന്റെ കഥ ; പുതിയ ഗാനം പുറത്തിറങ്ങി

ടന്‍ ദിലീപിന്റെ ആരാധകന്റെ കഥയുമായി എത്തുന്ന ചിത്രമാണ് ഷിബു. ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിട്ടു. ഒരു പൂ ചെണ്ട് എന്ന ഗാനം ആലപിച്ചിരിക്കുന്നത് അന്‍വര്‍ സദുത്താണ്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് വിഗ്നേഷാണ് സംഗീതം നല്‍കിയിരിക്കുന്നത്. ചിത്രം ജൂണ്‍ 28ന് തിയേറ്ററുകളിലെത്തും. പുതുമുഖം കാര്‍ത്തിക് രാമകൃഷ്ണനാണ് കേന്ദ്രകഥാപാത്രമായ ഷിബുവിനെ അവതരിപ്പിക്കുന്നത്.

തീയേറ്റര്‍ ജീവനക്കാരനായ പിതാവിലൂടെ സിനിമപ്രാന്തനായി മാറുന്ന ഒരു യുവാവിന്റെ കഥയാണ് ഷിബു. 90-കളിലെ ദിലീപ് സിനിമകള്‍ കണ്ട് കട്ടദിലീപ് ഫാനായി മാറുന്ന ഷിബു ഒടുവില്‍ ദിലീപിനെ വച്ച് സിനിമ സംവിധാനം ചെയ്യാന്‍ ഇറങ്ങുന്നുന്നതും തുടര്‍ന്നുണ്ടാവുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

പാലക്കാട് പശ്ചാത്തലമായി ഒരുങ്ങുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് പ്രണീഷ് വിജയനാണ്. യുവഗായകന്‍ സച്ചിന്‍ വാര്യരാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. കാര്‍ഗോ സിനിമാസാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

അഞ്ജു കുര്യന്‍, ഐശ്വര്യ, സലിംകുമാര്‍, ബിജുകുട്ടന്‍, നസീര്‍ സംക്രാന്തി, ലുക്ക്മന്‍ ലുക്കു, വിനോദ് കോവൂര്‍, സ്നേഹ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Top