തിരഞ്ഞെടുപ്പ് പ്രതീക്ഷകൾ പങ്കുവച്ച് ഷിബു ബേബി ജോൺ

കൊല്ലം : കൊല്ലം കോർപ്പറേഷനിൽ യുഡിഎഫിന് ഭരണം ലഭിക്കുമോ എന്നതിൽ അവ്യക്തതയുണ്ടെന്ന് ഷിബു ബേബി ജോൺ പറഞ്ഞു. കോർപ്പറേഷൻ ഭരണം ഉണ്ടാകുമെന്ന് തന്നെ വിശ്വസിക്കുന്നതായും ഷിബു ബേബി ജോൺ പറഞ്ഞു. ആർ.എസ്.പി കഴിഞ്ഞ തവണത്തേതിനെക്കാൾ ഏറെ മുൻപിലെത്തും, യുഡിഎഫിന് ജില്ലയിൽ വലിയ മുന്നേറ്റമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ആദ്യം എൽഡിഎഫിന് മാത്രമായിരുന്നു വിമതി ഭീഷണിയെങ്കിൽ നിലവിലത് യുഡിഎഫിനേയും ബാധിച്ച് തുടങ്ങിയെന്നും ഷിബു ബേബി ജേൺ പറഞ്ഞു. ഒരു സ്വാകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യങ്ങൾ പറഞ്ഞത്.

Top