ഓച്ഛാനിച്ചു ഇടതുമുന്നണിയില്‍ നിന്നാല്‍ മാത്രമല്ല ഇടതുപക്ഷമാകുക എന്ന് ഷിബു ബേബി ജോണ്‍

തിരുവനന്തപുരം : ആര്‍എസ്പി സംസ്ഥാന സെക്രട്ടറിയായി ഷിബു ബേബി ജോണിനെ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി തിരഞ്ഞെടുത്തു. സ്ഥാനമൊഴിഞ്ഞ സെക്രട്ടറി എ എ അസീസാണ് ഷിബുവിന്റെ പേര് നിര്‍ദേശിച്ചത്. മുന്‍ധാരണ പ്രകാരമാണ് മാറ്റം. ‘ഇടതുമുന്നണിയില്‍ ഓച്ഛാനിച്ചു നിന്നാല്‍ മാത്രമല്ല ഇടതുപക്ഷമാകുന്നതെന്നും യുഡിഎഫില്‍ ഉറച്ചുനില്‍ക്കുമെന്നും’ സ്ഥാനമേറ്റെടുത്തതിന് പിന്നാലെ ഷിബു ബേബി ജോണ്‍ പ്രതികരിച്ചു. പാർട്ടിയിലെ തലമുറ മാറ്റമാണ് തന്റെ സെക്രട്ടറിയയുള്ള വരവ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Top