Shibu Baby John reply to K B Ganesh Kumar’s controversial comment

കൊല്ലം: തന്നെ വഞ്ചകനെന്ന് വിളിച്ച കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എക്കെതിരെ മറുപടിയുമായി ഷിബുബേബി ജോണ്‍ രംഗത്ത്. താന്‍ അഹങ്കാരിയായത് നല്ല അച്ഛന് പിറന്നത് കൊണ്ടാണ്. എന്റെ അച്ഛന്‍ ഒരു കാലത്തും അഴിമതിക്കേസില്‍ ജയിലില്‍ കിടന്നിട്ടില്ല. ടീം സോളാറിന് ഏറ്റവുംകൂടുതല്‍ സഹായം ചെയ്തത് ഗണേഷ്‌കുമാറാണെന്നും അദ്ദേഹം പറഞ്ഞു

ഇന്നലെ സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കിയതിന് പിന്നാലെയാണ് മുന്‍മന്ത്രിയായ ഷിബുബേബി ജോണിനെതിരെ കടുത്ത വിമര്‍ശനങ്ങളുമായി ഗണേഷ് കുമാര്‍ രംഗത്തെത്തിയത്.

ഷിബു ബേബി ജോണ്‍ വഞ്ചകനാണ്. പത്തനാപുരത്ത് തന്നെ തോല്‍പ്പിക്കാന്‍ പണമിറക്കിയത് അദ്ദേഹമാണ്. ചവറയില്‍ താന്‍ മുന്‍കൈ എടുത്ത് വിജയന്‍ പിള്ളയെ സ്ഥാനാര്‍ത്ഥിയാക്കിയതിലുളള പകയാണ് ഇതിന് പിന്നിലെന്നും അഴിമതിയും അഹങ്കാരവും കൊണ്ട് മാത്രമാണ് ഷിബുബേബി ജോണ്‍ പരാജയപ്പെട്ടതെന്നും ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു.

Top