ബോട്ടുകളുടെ കാലാവധി നിജപ്പെടുത്തിയത് ഇഎംസിസി ട്രോളറുകള്‍ക്കായി; ഷിബു ബേബി ജോണ്‍

കൊല്ലം: സംസ്ഥാനത്ത് വിവാദമായ മത്സ്യബന്ധനക്കരാറില്‍ പുതിയ ആരോപണവുമായി ഷിബു ബേബി ജോണ്‍ രംഗത്ത്. ബോട്ടുകളുടെ കാലാവധി എട്ടു വര്‍ഷമായി നിജപ്പെടുത്തിയത് ഇഎംസിസി ട്രോളറുകള്‍ക്കു വേണ്ടിയെന്ന് ഷിബു ബേബി ജോണ്‍ പറഞ്ഞു.

തടിബോട്ടിന് എട്ടും സ്റ്റീല്‍ ബോട്ടിന് പതിനഞ്ചും വര്‍ഷം നിശ്ചയിച്ചത് കഴിഞ്ഞ നവംബറിലാണ്. ലേലക്കമ്മിഷന്‍ ഈടാക്കാനുള്ള വ്യവസ്ഥയ്ക്കു പിന്നിലും ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

Top