വിവരക്കേടുകള്‍ വിളമ്പുന്നതിലൂടെ ഉന്നത വിവരക്കേട് മന്ത്രിയായി കെ.ടി ജലീല്‍ മാറി ; ഷിബു ബേബി ജോണ്‍

തിരുവനന്തപുരം: കെ.ടി ജലീലിനെതിരെ രൂക്ഷവിമര്‍ശവുമായി മുന്‍ മന്ത്രിയും ആര്‍.എസ്.പി നേതാവുമായ ഷിബു ബേബി ജോണ്‍. വിവരക്കേടുകള്‍ വിളമ്പുന്നതിലൂടെ ഉന്നത വിവരക്കേട് മന്ത്രിയായി കെ.ടി ജലീല്‍ മാറിയെന്ന് ഷിബു ബേബി ജോണ്‍ തുറന്നടിച്ചു.

ഉന്നത വിദ്യാഭ്യാസ വകുപ്പ് അടിയന്തരമായി കെ.ടി ജലീലില്‍ നിന്ന് മാറ്റണമെന്നും മന്ത്രിസ്ഥാനത്ത് നിലനിര്‍ത്തണമെങ്കില്‍ അദ്ദേഹത്തിന് മൃഗസംരക്ഷണ വകുപ്പ് നല്‍കണമെന്നും ഷിബു ബേബി ജോണ്‍ ആവശ്യപ്പെട്ടു.

അതേസമയം, എം.ജി. സര്‍വകലാശാലയിലെ മാര്‍ക്ക് ദാന വിവാദത്തില്‍ പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങള്‍ പച്ചക്കള്ളമാണെന്ന് മന്ത്രി കെ.ടി.ജലീല്‍ പ്രതികരിച്ചു. മോഡറേഷന്‍ നല്‍കിയതിനെയാണ് മാര്‍ക്ക് ദാനമെന്ന് വിളിക്കുന്നതെന്നും ചരിത്രത്തില്‍ ആദ്യമായല്ല മോഡറേഷന്‍ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അദാലത്തില്‍ മോഡറേഷന്‍ തീരുമാനിച്ചിട്ടില്ലെന്നും സിന്‍ഡിക്കേറ്റാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തതെന്നും മന്ത്രി വ്യക്തമാക്കി. രമേശ് ചെന്നിത്തലയുടെ പരോക്ഷമായി സൂചിപ്പിച്ച് ഒരു പ്രമുഖ നേതാവിന്റെ മകന് സിവില്‍ സര്‍വീസ് ലഭിച്ചതില്‍ അന്വേഷണം വേണമെന്നും കെ.ടി.ജലീല്‍ ആവശ്യപ്പെട്ടു.

Top