ചൈനയെ വിദേശ ശക്തികള്‍ക്ക് നിയന്ത്രിക്കാനാവില്ലെന്ന് ഷി ജിന്‍പിങ്

ബെയ്ജിങ്: ചൈനയെ വിദേശ ശക്തികള്‍ക്ക് നിയന്ത്രിക്കാനാവില്ലെന്ന് വ്യക്തമാക്കി പ്രസിഡന്റ് ഷി ജിന്‍പിങ്. യു.എസുമായുള്ള വ്യാപാരയുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ഷി ജിന്‍പിങ് ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയത്.

ഒരു കാര്യം ചെയ്യാനോ ചെയ്യാതിരിക്കാനോ ചൈനയോട് ആര്‍ക്കും ആജ്ഞാപിക്കാനാവില്ല. സോഷ്യലിസത്തിന്റെ പതാക എക്കാലവും ചൈനയുടെ മണ്ണില്‍ നിലനില്‍ക്കുനെന്നും ഷി കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരെ അഭിമുഖീകരിച്ച് നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു.

അമേരിക്കയില്‍ ഡോണള്‍ഡ് ട്രംപ് അധികാരമേറ്റതിന് ശേഷം നടപ്പിലാക്കിയ നികുതി പരിഷ്‌കരണങ്ങള്‍ ചൈനക്ക് വലിയ വെല്ലുവിളികള്‍ ഉയര്‍ത്തിയിരുന്നു. ഇതുമായ് ബന്ധപ്പെട്ട് വ്യക്തമായ പ്രസ്താവനകളൊന്നും ഷി നടത്തിയില്ല. ചൈനയു.എസ് വ്യാപാരയുദ്ധം അവസാനിപ്പിക്കുന്നതിന് 90 ദിവസത്തെ സമയം അര്‍ജന്റീനയില്‍ ചേര്‍ന്ന ഉച്ചകോടിയില്‍ നിശ്ചയിച്ചിരുന്നു.

Top