രാഹുല്‍ ഗാന്ധിയെ വിവാഹം കഴിക്കാന്‍ ഒരുക്കമെന്ന് ഷെര്‍ലിന്‍ ചോപ്ര; ഒരു നിബന്ധനയുണ്ട്

മുംബൈ: രാഹുല്‍ ഗാന്ധിയെ വിവാഹം കഴിക്കാന്‍ തയാറാണെന്ന് നടി ഷെര്‍ലിന്‍ ചോപ്ര. അപകീര്‍ത്തിക്കേസ് സ്റ്റേ ചെയ്തതും എം.പി സ്ഥാനം തിരികെ ലഭിച്ച് രാഹുല്‍ ഗാന്ധി പാര്‍ലമെന്റിലെത്തിയതുമെല്ലാം സജീവ ചര്‍ച്ചയിലിരിക്കെ ബോളിവുഡ് നടിയും മോഡലുമായ ഷെര്‍ലിന്‍ ചോപ്ര അദ്ദേഹത്തെക്കുറിച്ച് നടത്തിയ ഒരു കമന്റ് വൈറലായിരിക്കുകയാണ്. ക്രോണിക് ബാച്ചിലറായ രാഹുലിനെ ചുറ്റിപ്പറ്റി പലപ്പോഴും വിവാഹ ചര്‍ച്ചകള്‍ ഉയരാറുണ്ട്. ഇതുമായി ബന്ധപ്പെടുത്തി ഷെര്‍ലിന്‍ ചോപ്രയോടുള്ള പാപ്പരാസികളുടെ ഒരു ചോദ്യവും അതിനുള്ള മറുപടിയുമാണ് വൈറലായത്.

മുംബൈയിലെ ബാന്ദ്രയില്‍ ഫാന്‍സിനൊപ്പം സെല്‍ഫിക്ക് പോസ് ചെയ്യവെയാണ് ചോദ്യമുയര്‍ന്നത്. രാഹുലിനെ വിവാഹം കഴിക്കുമോ എന്ന തരത്തിലുള്ള ചോദ്യമാണ് ഒരാള്‍ ചോദിച്ചത്. ‘വിവാഹം കഴിക്കും, എന്തുകൊണ്ട് പറ്റില്ല. പക്ഷേ, വിവാഹത്തിനുശേഷം പേരിനൊപ്പമുള്ള കുടുംബപ്പേര് ഞാന്‍ മാറ്റില്ല’ -എന്നായിരുന്നു തമാശയോടെ ഷെര്‍ലിന്റെ മറുപടി.

Top