ഷെര്‍ലക് ടോംസിന്റെ ട്രെയിലറിന് യൂട്യൂബില്‍ മികച്ച പ്രതികരണം

ബിജു മേനോനെ നായകനാക്കി ഷാഫി സംവിധാനം തെയ്യുന്ന പുതിയ ചിത്രം ഷെര്‍ലക് ടോംസിന്റെ ട്രെയിലറിന് മികച്ച പ്രതികരണം.

കോമഡി എന്റര്‍ടൈനറായ ചിത്രത്തില്‍ മിയ, ശ്രിന്ദ എന്നിവരാണ് നായികമാരായി എത്തുന്നത്.

സച്ചിയും നജീം കോയയും ഷാഫിയും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

സലിം കുമാര്‍, വിജയരാഘവന്‍, സുരേഷ് കൃഷ്ണ, കലാഭവന്‍ ഷാജോണ്‍, സോഹന്‍ലാല്‍ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു.

ബിജിപാല്‍ സംഗീതം ഒരുക്കുന്നു. ആല്‍ബിയാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.

ഗ്ലോബല്‍ യുണൈറ്റഡ് മീഡിയയുടെ ബാനറില്‍ പ്രേം മേനോന്‍ നിര്‍മ്മിക്കുന്ന ഷെര്‍ലക് ടോംസ് റിലീസിനൊരുങ്ങുകയാണ്.

Top