അര്‍ച്ചനാ പത്മിനിയുടെ ആരോപണം; ഷെറിന്‍ സ്റ്റാന്‍ലിയെ ഫെഫ്ക സസ്‌പെന്‍ഡ് ചെയ്തു

archana padhmini

ഡബ്ല്യുസിസി ഇന്നലെ നടത്തിയ പത്രസമ്മേളനത്തിനിടെ അര്‍ച്ചന പദ്മിനി ആരോപണം ഉന്നയിച്ച പ്രൊഡക്ഷന്‍ അസിസ്റ്റന്റ് ഷെറിന്‍ സ്റ്റാന്‍ലിയെ ഫെഫ്ക അനിശ്ചിത കാലത്തേക്ക് സസ്‌പെന്റ് ചെയ്തു.പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷായ്‌ക്കെതിരെയും ഷെറിനെ തിരികെയെടുത്തവര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്നും സൂചന.

പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് യൂണിയന്‍ നേതാക്കളെ വിളിച്ചുവരുത്തി ഫെഫ്ക വിശദീകരണം തേടി.ഷെറിനെതിരെ പരാതി പറഞ്ഞ ശേഷം തനിക്ക് അവസരങ്ങള്‍ കുറഞ്ഞെന്നും എന്നാല്‍ ആരോപണ വിധേയനായ വ്യക്തി സജീവമായി ഇപ്പോഴും സിനിമാ ഫീല്‍ഡില്‍ നില്‍ക്കുന്നുണ്ടെന്നും അര്‍ച്ചന ഡബ്ല്യുസിസി പത്രസമ്മേളനത്തിനിടെ പറഞ്ഞിരുന്നു.

Top