സര്‍വ്വ നാഥന് സ്ഥുതി ; സുപ്രീംകോടതി വിധിയില്‍ ദൈവത്തിന് നന്ദി പറഞ്ഞ് ഷെഫിന്‍ ജഹാന്‍

sheffin-jahan

ന്യൂഡല്‍ഹി ; ഹാദിയയുമായുള്ള വിവാഹ ബന്ധം റദ്ദാക്കാനാകില്ലെന്ന സുപ്രീംകോടതി വിധിയില്‍ പ്രതികരിച്ച് ഷെഫിന്‍ ജഹാന്‍. വിധി പ്രസ്താവിച്ചതിന് ശേഷം ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഷെഫിന്‍ പ്രതികരിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം ചുവടെ ;

അല്‍ഹംദുലില്ലാഹ്.,
സര്‍വ്വ നാഥന് സ്ഥുതി.,
ഞങ്ങളുടെ വിവാഹം സുപ്രീം കോടതി ശരിവെച്ചു.,

ഹാദിയ-ഷെഫിന്‍ ജഹാന്‍ വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കിയിരുന്നു. വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഹാദിയയ്ക്ക് ഷെഫിന്‍ ജഹാനൊപ്പം പോകാമെന്നും പഠനം തുടരാമെന്നും കോടതി അറിയിച്ചിരുന്നു.

ഹൈക്കോടതി ഉത്തരവിന് എതിരെ ഷെഫിന്‍ ജഹാന്റെ ഹര്‍ജിയിലാണ് സുപ്രീംകോടതി വിധി പറഞ്ഞത്.

Top