ഞാന്‍ ഒരാളുമായി പ്രണയത്തിലാണ്; വെളിപ്പെടുത്തലുമായി ഷെയ്ന്‍

ചുരുങ്ങിയ കാലം കൊണ്ട് മലയാളികള്‍ നെഞ്ചേറ്റിയ താരമാണ് ഷെയ്ന്‍ നിഗം. ആദ്യം നായകനായ കിസ്മത്ത് മുതല്‍ ഇഷ്ഖ് വരെയുള്ള ചിത്രങ്ങള്‍ ആരും മറക്കില്ല. അഭിനയത്തിന്റെ വ്യത്യസ്ത ഭാവങ്ങളുമായി വന്ന ഈ നടന്‍ ഇന്ന് മലയാളികള്‍ക്ക് പ്രിയങ്കരനാണ്. ഷെയ്ന്‍ കാമുകനായി എത്തുന്ന ചിത്രങ്ങള്‍ക്ക് ഇന്ന് ആരാധകര്‍ കാത്തിരിക്കുകയാണ്.

ഒടുവിലിതാ പ്രേക്ഷകരുടെ സംശയത്തിനുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് ‘ഷെയിന്‍ നിഗം. ആരാധികമാരുടെ നെഞ്ചിനുള്ളില്‍ കൊള്ളുന്ന മറുപടിയാണ് ഷെയ്ന്‍ നല്‍കിയിരിക്കുന്നത്. ”ഒരാളുടെ ഹൃദയത്തില്‍ പ്രണയമോ പ്രണയത്തോടുള്ള അഭിനിവേശമോ ഉണ്ടെങ്കില്‍ മാത്രമേ അയാള്‍ക്ക് കഥാപാത്രത്തെ നന്നായി ഉള്‍ക്കൊള്ളാനും രൂപപ്പെടുത്താനും സാധിക്കൂ. അതെ,ഞാന്‍ ഒരാളുമായി പ്രണയത്തിലാണ്”. അഭിമുഖത്തിലാണ് തന്റെ പ്രണയത്തെ കുറിച്ച് താരം മനസ്സു തുറന്നത്. എന്നാല്‍ അത് ആരാണെന്ന കാര്യം താരം വെളിപ്പെടുത്തിയിട്ടില്ല.

Top