ബഹ്‌റൈന്‍ കിരീടവകാശിയുടെ ഭാര്യ ഷെയ്ഖ ഹാല അന്തരിച്ചു

മനാമ : ബഹ്‌റൈന്‍ കിരീടവകാശി സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ ഭാര്യ ഷെയ്ഖ ഹാല അന്തരിച്ചു. ഇസ്സാ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ രാജകുമാരന്‍ അടക്കം നാലു മക്കളുണ്ട്.

2003 ല്‍ ബാലപീഡനത്തിനെതിരായ പരിപാടി സംഘടിപ്പിച്ചതിലൂടെ ഷെയ്ഖ ഹാല ലോകശ്രദ്ധ നേടിയിരുന്നു. പാവപ്പെട്ടര്‍ക്ക് സഹായഹസ്തം നല്‍കുന്നതില്‍ താത്പര്യം പ്രകടിപ്പിച്ചിരുന്ന വ്യക്തികൂടിയാണ് ഷെയ്ഖ ഹാല. ഷെയ്ഖ ഹാലയുടെ നിര്യാണത്തില്‍ യുഎഇയിലെ ഭരണാധികാരികള്‍ അനുശോചനം രേഖപ്പെടുത്തി.

Top