ഖത്തര്‍ പ്രതിസന്ധി പരിഹാരത്തിന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി സൗദി സന്ദര്‍ശിച്ചു

ഖത്തര്‍: ഖത്തര്‍ പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജാന്‍ ലോഡ്രിയാന്‍ സൗദി സന്ദര്‍ശിച്ചു.

കിരീടവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനുമായും, വിദേശകാര്യ മന്ത്രി ആദില്‍ അല്‍ ജുബൈറുമായും ജാന്‍ ലോഡ്രിയാന്‍ കൂടിക്കാഴ്ച നടത്തി.

സൗദി ഉള്‍പ്പെടെയുള്ള നാല് അറബ് രാജ്യങ്ങള്‍ ഖത്തറുമായുള്ള ബന്ധം വിഛേദിച്ചതോടെ തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ഗള്‍ഫ് മേഖലയില്‍ പര്യടനം നടത്തിയത്.

പ്രശ്‌ന പരിഹാരത്തിനുള്ള മധ്യസ്ഥ ശ്രമങ്ങള്‍ക്ക് ഫ്രാന്‍സ് പിന്തുണ നല്‍കുമെന്ന് വിദേശകാര്യ മന്ത്രി വ്യക്തമാക്കി.

തീവ്രവാദത്തെ ചെറുക്കുന്നതിലും അതിന് പിന്തുണയും ധനസഹായവും നല്‍കുന്നതിലും ലോകരാഷ്ട്രങ്ങള്‍ ഒറ്റ അഭിപ്രായത്തിലായിരിക്കണമെന്നും സൌദി നേതൃത്വം ചര്‍ച്ചയില്‍ അഭിപ്രായപ്പെട്ടു.

ഖത്തര്‍ വിഷയത്തില്‍ ഫ്രാന്‍സിന്റെ നിലപാട് മൂന്ന് കാര്യങ്ങളില്‍ ഊന്നിയാണെന്ന് ലോഡ്രിയാന്‍ പറഞ്ഞു.

ഖത്തറിനോട് ആവശ്യപ്പെട്ടത് സൗദി ഉള്‍പ്പെടെയുള്ള നാല് രാജ്യങ്ങളുടെ താല്‍പര്യമല്ലെന്നും മറിച്ച് അന്താരാഷ്ട്ര സമൂഹത്തിന്റെ ആവശ്യമാണെന്നും സൗദി വിദേശകാര്യ മന്ത്രി അറിയിച്ചു.

Top