ടിക് ടോക്ക് അക്കൗണ്ട് തുടങ്ങി യുഎഇ ഭരണാധികാരി ശൈഖ് മുഹമ്മദ്‌ ബിൻ റാഷിദ്

ദുബൈ: ടിക് ടോക്കില്‍ അക്കൗണ്ട്‌ തുടങ്ങി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. സാമൂഹിക മാധ്യമങ്ങളില്‍ ഏറ്റവുമധികം പിന്തുടരപ്പെടുന്ന ലോക നേതാക്കളിലൊരാളായ ശൈഖ് മുഹമ്മദ് സ്വന്തം ശബ്‍ദത്തില്‍ തന്നെ ആദ്യം വീഡിയോ ടിക് ടോക്കില്‍ പോസ്റ്റ് ചെയ്‍തു. ബഹുഭൂരിപക്ഷം യുവാക്കളടങ്ങുന്ന സോഷ്യല്‍ മീഡിയ ഉപയോക്താക്കളുമായി നിരന്തരം ബന്ധം സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് ദുബൈ ഭരണാധികാരി ടിക് ടോക്കിലേക്കും എത്തുന്നത്.

ലോകത്താകമാനം 800 മില്യന്‍ ജനങ്ങളാണ് ടിക് ടോക് ഉപയോഗിക്കുന്നത്. ജനങ്ങള്‍ എവിടെയാണോ അവിടെ താനുമുണ്ടായിരിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് പുതിയ ടിക് ടോക് അക്കൗണ്ട്‌ തുടങ്ങിയ വിവരമറിയിച്ചുകൊണ്ടുള്ള ട്വീറ്റില്‍ അദ്ദേഹം വ്യക്തമാക്കുന്നു. മിനിറ്റുകള്‍ക്കുള്ളില്‍ നിരവധി ലൈക്കുകളും കമന്റുകളും ഷെയറുകളുമാണ് ശൈഖ് മുഹമ്മദിന്റെ ആദ്യ വീഡിയോക്ക് ലഭിച്ചത്.

Top