കുവൈത്ത് കിരീടവകാശിയായി ശൈഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ സാഹിബ്

കുവൈത്ത്: കുവൈത്ത് കിരീടവകാശിയായി നാഷണല്‍ ഗാര്‍ഡ് ഉപമേധാവി ശൈഖ് മിഷാല്‍ അല്‍ അഹമദ് അല്‍ സബാഹിനെ നിയമിച്ചു. കുവൈത്ത് അമീരിയുടേതാണ് ഉത്തരവ്.

അന്തരിച്ച കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹമദ് അല്‍ ജാബിര്‍ അല്‍ സബാഹിന്റെയും പുതിയ അമീര്‍ ശൈഖ് നവാഫ് അല്‍ അഹമ്ദ് അല്‍ ജാബിര്‍ അല്‍ സബാഹിന്റെയും സഹോദരനായ ശൈഖ് മിഷാല്‍ അല്‍ അഹമദ് അല്‍ സബാഹ് വ്യാഴാഴ്ച പാര്‍ലമെന്റില്‍ സത്യപ്രതിജ്ഞ ചെയ്യും. 1967 മുതല്‍ 80 വരെ ജനറല്‍ ഇന്‍വെസ്റ്റിഗേഷന്‍ മേധാവിയായിരുന്നു ശൈഖ് മിഷാല്‍.

Top