ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് സായിദ് അല്‌നഹ്‌യാന് കോവിഡ് വാക്‌സിന്‍ നല്‍കി

അബുദാബി: അബുദാബി എക്‌സിക്യൂട്ടീവ് ഓഫീസ് ചെയര്‍മാന്‍ ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്‌യാന് കോവിഡ് വാക്‌സിന്‍ നല്‍കി. എല്ലാ സുപ്രധാന മേഖലകളിലെയും മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിന്റെ ആദ്യ ദിവസം അവലോകനം ചെയ്യുന്നതിനായി ഖലീഫ ഹോസ്പിറ്റല്‍ സന്ദര്‍ശിച്ച സമയത്തായിരുന്നു അദ്ദേഹത്തിനും വാക്‌സിന്‍ നല്‍കിയത്.

125 രാജ്യങ്ങളില്‍ നിന്ന് 31,000 ത്തിലധികം സന്നദ്ധപ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന യുഎഇയിലുട നീളമുള്ള പരീക്ഷണങ്ങളിലൂടെ വാക്‌സിന്‍ സുരക്ഷിതവും ഫലപ്രദവുമാണെന്ന് തെളിയിച്ചിട്ടുണ്ടെന്ന് അബുദാബി മീഡിയാ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. കൊവിഡ് വൈറസ് പടരാതിരിക്കാനും സമൂഹത്തിന്റെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കാനും യുഎഇ സ്വീകരിച്ച നടപടികളിലൊന്നാണ് വാക്‌സിന്‍.

ഈ പദ്ധതിയെ പിന്തുണയ്ക്കുന്നതിനും സുപ്രധാന മേഖലകളിലെ തൊഴിലാളികളെ പങ്കെടുപ്പിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദിന് വാക്‌സിന്‍ നല്‍കിയതെന്ന് പ്രസ്താവനയില്‍ പറയുന്നു.

Top