പുതുമകള്‍ കൊണ്ട് സൈബര്‍ ലോകത്തെ അമ്പരപ്പിക്കുന്ന വ്യക്തിയാണ് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹമദാന്‍ ബിന്‍ മുഹമ്മദ് റാഷിദ് അല്‍ മക്തൂം. അതുപോലെ തന്നെ ജനങ്ങള്‍ക്കിടയില്‍ അഹങ്കാരമില്ലാത്ത തനി സാധാരണക്കാരനും. പലപ്പോഴും ആരും ഈ ചെറുപ്പക്കാരനെ തിരിച്ചറിയാറില്ല. അതുപോലൊരു സംഭവമാണ് അടുത്തിടെ ടാന്‍സാനിയയില്‍ നടന്നത്.
ആഫ്രിക്കയിലെ ടാന്‍സാനിയയില്‍ അവധി ആഘോഷത്തിനെത്തിയതാണ് അദ്ദേഹം. യാത്രയ്ക്കിടയില്‍ കൂടെയുണ്ടായിരുന്ന ടാന്‍സാനിയന്‍ പെണ്‍കുട്ടിയോട് തനിക്ക് വേണ്ടി ഒരു പാട്ടു പാടാമോയെന്ന് ചോദിച്ചു. സുന്ദരനായ ഒരു ചെറുപ്പക്കാരന്റെ ആവശ്യമല്ലേ, ഗായിക നല്ലൊരു പാട്ട് പാടിക്കൊടുക്കുകയും ചെയ്തു.
പക്ഷെ പാട്ടു പാടുമ്പോഴോ പാടി തീരുന്നതു വരെയോ, അവളറിഞ്ഞില്ല, താന്‍ പാട്ടുപാടി കൊടുത്തത് ദുബായ് കിരീടാവകാശിക്കാണെന്ന്.
സോഷ്യല്‍ മീഡിയയില്‍ എന്നും സജീവമാണ് ഷെയ്ഖ് ഹമദാന്‍. ഇദ്ദേഹത്തിന്റെ പോസ്റ്റുകള്‍ക്ക് ഇന്‍സ്റ്റഗ്രാമില്‍ വലിയ പിന്തുണയാണ് ലഭിക്കുന്നത്. 62 ലക്ഷത്തോളം പേരാണ് ദുബായ് രാജകുമാരന്റെ ഇന്‍സ്റ്റഗ്രാം ഫോളോവേര്‍സ്.


