ഷെഫിന്‍ ജഹാന്‍ സേലത്തെ കോളേജിലെത്തി ഹാദിയയെ കണ്ടു

സേലം: സേലത്തെ കോളേജിലെത്തി ഷെഫിന്‍ ജഹാന്‍ ഹാദിയയെ കണ്ടു. 45 മിനിട്ടോളം കോളേജിലെ സിസിടിവിയുള്ള സന്ദര്‍ശക മുറിയിലായിരുന്നു ഹാദിയ- ഷെഫിന്‍ കൂടിക്കാഴ്ച.

അഭിഭാഷകനൊപ്പമായിരുന്നു ഷെഫിന്‍ ഹാദിയയെ കാണാന്‍ എത്തിയത്.ഡീനീന്റെ പ്രത്യേക അനുമതിയോടെയായിരുന്നു കൂടിക്കാഴ്ച.

എന്നാല്‍ ഷെഫിന്‍ ജഹാന്‍ സേലത്തെ കോളജിലെത്തി ഹാദിയയെ കാണാന്‍ ശ്രമിച്ചാല്‍ നിയമപരമായി നേരിടുമെന്ന് ഹാദിയായുടെ പിതാവ് അശോകന്‍ നേരത്തെ പറഞ്ഞിരുന്നു. ഹാദിയയ്ക്കു കോളജിലും ഹോസ്റ്റലിലും മുഴുവന്‍ സമയ സുരക്ഷയാണ് പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Top