പ്രീമിയര്‍ ലീഗില്‍ ഇന്ന് ലീഡ്‌സ് യുണൈറ്റഡ് ഷെഫീല്‍ഡ് യുണൈറ്റഡ് പോരാട്ടം

 

ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് ലീഡ്‌സ് യുണൈറ്റഡ് ഷെഫീല്‍ഡ് യുണൈറ്റഡിനെ നേരിടും. ഇന്ത്യന്‍ സമയം വൈകീട്ട് 4.30ന് ഷെഫീല്‍ഡ് യുണൈറ്റഡ് ഹോം ഗ്രൗണ്ടായ ബ്രമാല്‍ ലേനില്‍ ആണ് മത്സരം നടക്കുന്നത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സീസണില്‍ ആദ്യ വിജയം നേടിയ ലീഡ്‌സ് യുണൈറ്റഡ് ഇന്ന് ഷെഫീല്‍ഡ് യുണൈറ്റഡിതിരെയും വിജയം ആവര്‍ത്തിക്കും എന്ന വിശ്വാസത്തിലാണ് ആരാധകര്‍.
മറ്റൊരു സുപ്രധാന മത്സരത്തില്‍ വെസ്റ്റ് ഹാം വൂള്‍വ്‌സിനെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 11 30ന് വെസ്റ്റ് ഹാം സ്റ്റേഡിയമായ ലണ്ടന്‍ സ്റ്റേഡിയത്തില്‍ ആണ് മത്സരം. കഴിഞ്ഞ മത്സരത്തില്‍ വെസ്റ്റ് ഹാമിനും വൂള്‍വ്‌സിനും കനത്ത തോല്‍വിയാണ് നേരിടേണ്ടി വന്നത്. കഴിഞ്ഞ രണ്ട് മത്സരങ്ങളും തോറ്റ വെസ്റ്റ് ഹാം നിലവില്‍ പോയിന്റ് പട്ടികയില്‍ പതിനെട്ടാം സ്ഥാനത്താണ്. ഇന്നത്തെ മത്സരത്തില്‍ മുന്‍ ബാഴ്‌സ താരമായ നെല്‍സണ്‍ സെമഡോയുടെ അരങ്ങേറ്റവും ആരാധകര്‍ കാത്തിരിക്കുന്നതാണ്.

Top