വ്യത്യസ്ത പ്രമേയവുമായി ‘ഷീര്‍ ഖോര്‍മ’ ; ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു

റാസ് ആരിഫ് അന്‍സാരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഷീര്‍ ഖോര്‍മ’. ചിത്രത്തിന്റെ ട്രെയ്‌ലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. സ്വര ഭാസ്‌കറും ദിവ്യാ ദത്തയുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

സ്വവര്‍ഗ പ്രണയം പ്രമേയമായിട്ടുള്ളതാണ് ചിത്രമെന്നാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്. ചിത്രത്തില്‍ ഷബാനി അസ്മിയും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. സിനിമയുടെ റിലീസ് എന്നായിരിക്കും എന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

Top