ദൃശ്യം റീമേക്ക് ‘ഷീപ്പ് വിത്തൗട്ട് എ ഷെപ്പേര്‍ഡ്’; ട്രയിലര്‍ പുറത്ത്, ചിത്രം 20ന് തിയേറ്ററില്‍

മോഹന്‍ലാല്‍-ജീത്തു ജോസഫ് ചിത്രം ‘ദൃശ്യ’ത്തിന്റെ ചൈനീസ് പതിപ്പിന്റെ ട്രെയ്ലര്‍ പുറത്തുവിട്ടു. ‘ഷീപ്പ് വിത്തൗട്ട് എ ഷെപ്പേര്‍ഡ്’ എന്നാണ് ദൃശ്യം ചൈനീസ് റീമേക്കിന്റെ പേര്. ചിത്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി തീയേറ്ററുകളില്‍ എത്താനൊരുങ്ങുകയാണ്.

യാങ് സിയാവോയാണ് മോഹന്‍ലാല്‍ മലയാളത്തില്‍ അവതരിപ്പിച്ച കഥാപാത്രത്തെ ചൈനീസില്‍ അവതരിപ്പിക്കുന്നത്. ‘ലീ’ എന്നാണ് നായക കഥാപാത്രത്തിന്റെ പേര്. സാം ക്വ ആണ് സംവിധായകന്‍. രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്ലര്‍ ആണ് പുറത്തെത്തിയിരിക്കുന്നത്.

‘ദൃശ്യം’ ഒട്ടേറെ ഇന്ത്യന്‍ ഭാഷകളിലും സിംഹള ഭാഷയിലും റീമേക്ക് ചെയ്യപ്പെട്ടിരുന്നു. ക്രിസ്മസ് റിലീസ് ആയി ഈ മാസം 20ന് ചിത്രം തിയേറ്ററില്‍ എത്തും.

Top