ഷീലാ ദീക്ഷിതിന്റെ നിര്യാണം; അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം; ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും കേരള മുന്‍ ഗവര്‍ണറുമായിരുന്ന ഷീലാ ദീക്ഷിതിന്റെ മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം അരിയിച്ചു. പതിനഞ്ചു വര്‍ഷം ഡല്‍ഹി മുഖ്യമന്ത്രിയിരുന്ന ഷീല ദീക്ഷിത് കോണ്‍ഗ്രസ്സിന്റെ വനിതാ നേതാക്കളില്‍ പ്രമുഖയാണ്.

ഐക്യരാഷ്ട്ര സഭയുടെ സ്ത്രീ പദവി സംബന്ധിച്ച കമ്മീഷനില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്തും ഇന്ദിര-രാജീവ് മന്ത്രിസഭകളില്‍ അംഗമായും ശ്രദ്ധേയമായ ഇടപെടലുകള്‍ അവര്‍ നടത്തിയിട്ടുണ്ട്. അനേകം വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും ഷീലാ ദീക്ഷിതിന്റെ നേതൃപാടവം എതിരാളികള്‍ പോലും മതിച്ചിരുന്നു. അവരുടെ ഹൃദയത്തില്‍ കേരളത്തിന് സവിശേഷ സ്ഥാനമുണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Top