ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും മുന്‍ കേരള ഗവര്‍ണറുമായിരുന്ന ഷീലാ ദീക്ഷിത് അന്തരിച്ചു

ന്യൂഡല്‍ഹി : ഷീലാ ദീക്ഷിത് അന്തരിച്ചു. ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും കേരള മുന്‍ ഗവര്‍ണറുമായിരുന്നു ഷീലാ ദീക്ഷിത്. 81 വയസ്സായിരുന്നു. ദില്ലിയിലെ സ്വവസതിയില്‍ വച്ചായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.

1998 മുതല്‍ 2013 വരെ 15 വര്‍ഷത്തോളം ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിത് നിലവില്‍ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷയാണ്. അവസാന കാലം വരെ രാഷ്ട്രീയത്തില്‍ സജീവമായിരുന്നു ‘ദില്ലിയുടെ മരുമകള്‍’ എന്ന് കൂടി വിശേഷിപ്പിക്കപ്പെട്ടിരുന്ന ഷീലാ ദീക്ഷിത്.

വാര്‍ധക്യ കാലത്ത് പോലും, ഏറ്റവുമൊടുവില്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദില്ലിയില്‍ പാര്‍ട്ടിയെ നയിച്ചത് ഷീലാ ദീക്ഷിത് ആണ്.

Top