വീണ്ടും സംവിധാന രംഗത്ത് ചുവടുറപ്പിക്കാന്‍ ഒരുങ്ങി ഷീല

ടി ഷീല നാലു പതിറ്റാണ്ടിനുശേഷം വീണ്ടും സംവിധാന രംഗത്ത് ചുവടുറപ്പിക്കുന്നു. ഒരു കുടുംബ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിലെ താരങ്ങളെ തീരുമാനിച്ചിട്ടില്ല. ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ വര്‍ഷം തന്നെ ആരംഭിക്കും എന്നാണ് റിപ്പോര്‍ട്ട്.

ഷീലയുടെ തിരക്കഥയില്‍ മകന്‍ വിഷ്ണു സംവിധായകനാവുമെന്ന് വാര്‍ത്ത ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഈ പ്രോജക്ടിനെ കുറിച്ചുള്ള വാര്‍ത്തകളൊന്നും ഉണ്ടായില്ല.

1962-ല്‍ പുറത്തിറങ്ങിയ ഭാഗ്യജാതകത്തിലൂടെയാണ് ഷീല അഭിനയരംഗത്തേയ്ക്ക് എത്തിയത്. അതിനുശേഷം നിരവധി ചിത്രങ്ങളുടെ ഭാഗമായി മലയാള സിനിമയിലെ സൂപ്പര്‍ നായികമാരില്‍ ഒരാളായി.

ഷീല സംവിധാനം ചെയ്ത ആദ്യ സിനിമ യക്ഷഗാനമാണ്. 1979ല്‍ ശിഖരങ്ങള്‍ എന്ന സിനിമയും ഷീല സംവിധാനം ചെയ്തിരുന്നു. സംവിധാനം ചെയ്ത രണ്ടു സിനിമയിലും ഷീല തന്നെയായിരുന്നു നായിക.

Top