‘സദൃശവാക്യം 24:29 ‘എന്ന ചിത്രത്തില്‍ മനോജ് കെ. ജയന്റെ നായികയായി ഷീലു എബ്രഹാം

ലയാള സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടുകൊണ്ടിരിക്കുന്ന താരമാണ് ഷീലു എബ്രഹാം.

പുത്തന്‍ പണം, കനല്‍, പുതിയ നിയമം തുടങ്ങിയ ചിത്രങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വച്ച താരം അടുത്തതായി എം. പ്രശാന്ത് സംവിധാനം ചെയ്യുന്ന സദൃശ്യവാക്യം 24:29 എന്ന ചിത്രത്തില്‍ മനോജ് കെ. ജയന്റെ നായികയായിട്ടാണ് എത്തുന്നത്.

ഒരു സ്ത്രീയുടെ പോരാട്ടത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ സിദ്ധിഖ്, കലാഭവന്‍ ഷാജോണ്‍, അബുസലിം, നിയാസ്, മേഘനാഥന്‍, സാജന്‍ പള്ളുരുത്തി, മനുരാജ്, അംബിക മോഹന്‍, മഞ്ചു രാഘവ്, ജയിംസ് പറയ്ക്കല്‍, ബേബി മീനാക്ഷി, ബേബി കാര്‍ത്തിക എന്നിവരും അണിനിരക്കുന്നു.

Top