ഇനിയൊരു ജന്മം ഉണ്ടെങ്കില്‍ എനിക്ക് പത്രക്കാരിയായി ജനിക്കണം; നടി പറയുന്നു

നിയൊരു ജന്മം കൂടിയുണ്ടെങ്കില്‍ എനിക്ക് പത്രക്കാരിയായി ജനിക്കാനാണ് ആഗ്രഹമെന്ന് നടി ഷീല. പത്രക്കാരാകുമ്പോള്‍ ആളുകളോട് ഇഷ്ടമുള്ളതൊക്കെ ചോദിക്കാം, അതുകൊണ്ടാണ് തനിക്ക് പത്രക്കാരിയാകാന്‍ ഇഷ്ടമെന്നും ഷീല പറഞ്ഞു. താന്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലാണ് വെളിപ്പെടുത്തല്‍ നടത്തിയത്. തിരുവനന്തപുരം റഷ്യന്‍ കള്‍ച്ചറല്‍ സെന്ററിലായിരുന്നു ചിത്രപ്രദര്‍ശനം.

സിനിമയില്‍ അഭിനയിക്കുന്ന കാലത്തും ചിത്രം വരക്കുമായിരുന്നു. ചിത്രരചന പഠിച്ചിട്ടില്ല. നേരം പോക്കിനായി വരച്ചുതുടങ്ങിയതാണ്. ചെന്നൈയില്‍ കണ്ട ജീവിതങ്ങളെയായിരുന്നു അടുത്തകാലംവരെയും കാന്‍വാസില്‍ പകര്‍ത്തിയിരുന്നത്. ഇപ്പോള്‍ മോഡേണ്‍ ആര്‍ട്ടും വരച്ചുതുടങ്ങിയതായും അവര്‍ പറഞ്ഞു. നടി എന്ന നിലയില്‍ മാത്രമല്ല, സര്‍വ മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് ഷീലയെന്ന് പ്രദര്‍ശനം ഉദ്ഘാടനം ചെയ്ത മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. വൈകിയാണെങ്കിലും അവരുടെ കഴിവ് പരിഗണിച്ച് ജെ.സി. ഡാനിയേല്‍ പുരസ്‌കാരം നല്‍കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Top