മോദി വിളിച്ചിരുന്നു, കേരളത്തിനു പുറത്തു പോകാമോയെന്ന് ചോദിച്ചു ; ശ്രീധരന്‍പിള്ള

തിരുവനന്തപുരം : പാര്‍ട്ടി തീരുമാനം എന്തുതന്നെയായാലും ഉള്‍ക്കൊള്ളുമെന്ന് പി.എസ്.ശ്രീധരന്‍പിള്ള. മുന്‍പും ഗവര്‍ണറായി പേര് പരിഗണിച്ചിരുന്നു, ഗവര്‍ണര്‍ സ്ഥാനം പാര്‍ട്ടി തീരുമാനമെന്നും അദ്ദേഹം അറിയിച്ചു. മോദി വിളിച്ചിരുന്നു. കേരളത്തിന് പുറത്തേക്ക് പോകാമോയെന്ന് പ്രധാനമന്ത്രി ആരാഞ്ഞിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന അധ്യക്ഷ പദവിയിലെ കാലാവധി അടുത്ത മാസം തീരാനിരിക്കെ ആണ് ശ്രീധരന്‍ പിള്ളയെ ഗവര്‍ണറായി നിയമിച്ചിരിക്കുന്നത്. ഉപതിരഞ്ഞെടുപ്പില്‍ ബിജെപി വലിയ തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് ശ്രീധരന്‍ പിള്ളയുടെ ഗവര്‍ണര്‍ നിയമനം എന്നതും ശ്രദ്ധേയമാണ്. ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിനെ ഗോവ ഗവര്‍ണറായും നിയമിച്ചു. ഗിരീഷ് ചന്ദ്ര മോര്‍മു ആകും ജമ്മു കശ്മീര്‍ ഗവര്‍ണര്‍.

നേരത്തെ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെയും മിസോറാം ഗവര്‍ണറാക്കി നിയമിച്ചിരുന്നു. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കാനായിരുന്നു അന്ന് കുമ്മനം ഗവര്‍ണര്‍ സ്ഥാനം രാജിവച്ചത്.

Top