“ശ്രീദേവിയ്ക്ക് ശേഷം സിനിമയിൽ കോമഡി ചെയ്യുന്ന ഒരേയൊരു നടി താൻ മാത്രം”- കങ്കണ

ടി ശ്രീദേവിക്ക് ശേഷം ഹിന്ദി സിനിമയിൽ താൻ മാത്രമാണ് നല്ല രീതിയിൽ കോമഡി കൈകാര്യം ചെയ്യുന്നത് എന്ന പ്രസ്താവനയുമായി കങ്കണ റണൗട്ട്.

“പരുക്കൻ കഥാപാത്രങ്ങളിൽ മാത്രം ഞാൻ കുടുങ്ങികിടക്കുകയായിരുന്നു. ഈ സിനിമയിലെ കഥാപാത്രം എന്റെ കരിയറിൽ വഴിത്തിരിവുണ്ടാക്കി. എന്റെ കോമഡി ടൈമിംഗ് കൃത്യമായി. ശ്രീദേവിക്ക്‌ ശേഷം സിനിമയിൽ കോമഡി ചെയ്യുന്ന ഏക നടി ഞാൻ മാത്രമാണ്.” കങ്കണ പോസ്റ്റ് ചെയ്തു.

ലോക സിനിമയിൽ തന്നെക്കാൾ മികച്ച നടി മറ്റാരുമില്ലെന്ന പ്രസ്താവനയുമായി നേരത്തെയും കങ്കണ രംഗത്ത് വന്നിരുന്നു.

 

Top