പാവാടയും ബ്ലൗസുമിട്ട് വയനാട്ടില്‍ വന്നിരുന്നു; അന്ന് സാരിയായിരുന്നില്ല വേഷം:ആനി രാജ

കല്പറ്റ: ”വര്‍ഷങ്ങള്‍ക്കുമുമ്പ് ഞാന്‍ വയനാടിന്റെ മുക്കിലും മൂലയിലും പലതവണ വന്നിട്ടുണ്ട്. അന്ന് സാരിയായിരുന്നില്ല വേഷം, പാവാടയും ബ്ലൗസുമായിരുന്നു. അന്ന് എന്റെ പേര് ആനി രാജയെന്നല്ല; ആനി തോമസായിരുന്നു. ഇന്ന് ആനി രാജയായി. ഈയൊരു മാറ്റം മാത്രമേയുള്ളൂ” -വയനാട് പാര്‍ലമെന്റ് മണ്ഡലം എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി ആനി രാജ പറഞ്ഞു.

35 വര്‍ഷങ്ങള്‍ക്കുമുമ്പ് ഞാന്‍ എ.ഐ.എസ്.എഫിന്റെ പ്രവര്‍ത്തകയായപ്പോഴും കേരള മഹിളാസംഘത്തിന്റെ അസിസ്റ്റന്റ് സെക്രട്ടറിയായിരുന്നപ്പോഴും ചുമതലയുള്ള ജില്ലയായിരുന്നു വയനാട്. അന്ന് പലപ്പോഴായി വയനാടിന്റെ മുക്കിലും മൂലയിലും വന്നിട്ടുണ്ട്. ഈ മണ്ണും മനുഷ്യരെയും എല്ലാം തിരിച്ചറിയാന്‍പറ്റുന്നിടത്തുനിന്നാണ് ഞാന്‍ വരുന്നത്” -ആനി രാജ കൂട്ടിച്ചേര്‍ത്തു.

എല്‍.ഡി.എഫ്. വയനാട് പാര്‍ലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അവര്‍. ”രാഷ്ട്രീയത്തിലേക്ക് കാലൂന്നിയത് കണ്ണൂരിന്റെ മണ്ണില്‍നിന്നാണ്. തുടര്‍ന്നുള്ള രാഷ്ട്രീയവളര്‍ച്ചയില്‍ വയനാടിന്റെ മണ്ണ് വലിയപങ്കുവഹിച്ചു.

Top