ഗൊറില്ലാ ഗ്ലാസ് സംരക്ഷണത്തോടെ ഷവോമി എംഐടി വിപണിയില്‍

വോമി എംഐ 9ടി യൂറോപ്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഗ്രേഡിയന്റ് നിറങ്ങളിലുള്ള ബാക്ക് പാനലുമായെത്തുന്ന എംഐ 9ടിയുടെ പിന്‍ഭാഗത്തും മുന്നിലും ഗൊറില്ല ഗ്ലാസ് 5 ന്റെ സംരക്ഷണമുണ്ടാവും.

പോപ്പ് അപ്പ് സെല്‍ഫി ക്യാമറയാണ് എംഐ 9 ടിയുടെ പ്രധാന സവിശേഷത. 6.39 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലേയാണ് എംഐ 9 ടിയുടേത്.

ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 730 പ്രൊസസറിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. ആറ് ജിബി റാം ആണ് ഫോണിനുള്ളത്. . 64 ജിബി, 128 ജിബി ഇന്റേണല്‍ സ്‌റ്റോറേജും ഫോണിനുണ്ട്. പിന്‍ക്യാമറയില്‍ മൂന്ന് സെന്‍സറുകളാണുള്ളത്. 48 എംപി , എട്ട് എംപി , 13 എംപി എന്നിവയാണവ.പോപ്പ് അപ്പ് ക്യാമറയായി സ്ഥാപിച്ചിട്ടുള്ള സെല്‍ഫി ക്യാമറയില്‍ 20 എംപി സെന്‍സറാണുള്ളത്.

ഫോണിന്റെ ബാറ്ററി കപ്പാസിറ്റി 4000 എംഎഎച്ച് ആണ്. ആന്‍ഡ്രോയിഡ് പൈ അടിസ്ഥാനമാക്കിയുള്ള എംഐയുഐ 10 ഫോണില്‍ നല്‍കിയിരിക്കുന്നു.

ശക്തിയേറിയ പ്രൊസസറും ട്രിപ്പിള്‍ റിയര്‍ ക്യാമറകളും അമേലെഡ് ഡിസ്പ്ലേയും ശക്തിയേറിയ ബാറ്ററിയും ഫോണിനെ മികച്ചതാക്കുന്നു.

Top