200W ഫാസ്റ്റ് ചാര്‍ജിംഗ് സാങ്കേതിക വിദ്യയുമായി ഷവോമി

200W ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ട് ചെയ്യുന്ന ഒരു ഫ്‌ലാഗ്ഷിപ്പ് ഡിവൈസ് പുറത്തിറക്കാനുള്ള ശ്രമങ്ങളില്‍ ഷവോമി. വെയ്ബോയില്‍ ഒരു ജനപ്രിയ ടിപ്സ്റ്ററാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 200W ഫാസ്റ്റ് ചാര്‍ജിങ് കപ്പാസിറ്റിയെന്നത് വയര്‍ഡ്, വയര്‍ലെസ്, റിവേഴ്‌സ് ചാര്‍ജിങ് എന്നിവയുടെ ആകെത്തുകയാകാം എന്നാണ് ടിപ്പ്സ്റ്റര്‍ കൂട്ടിച്ചേര്‍ത്തത്. ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല.

കമ്പനി ഇതിനകം തന്നെ എംഐ 10 എക്സ്ട്രീം കോമെമ്മറേറ്റീസ് എഡിഷനില്‍ 120W വരെ വയര്‍ഡ് ചാര്‍ജിങും 55W വയര്‍ലെസ് ചാര്‍ജിങും 10W വരെ റിവേഴ്സ് ചാര്‍ജിങും നല്‍കിയിട്ടുണ്ട്. ഇതിലൂടെ മൊത്തം ചാര്‍ജിങ് വേഗതയുടെ നിരക്ക് ഏകദേശം 185W വരെയാണ്. അതുകൊണ്ട് തന്നെ മൊത്തം ചാര്‍ജിങ് വേഗത നിരക്ക് 200W ആയ ഡിവൈസ് പുറത്തിറക്കുക എന്നത് ഷവോമിയെ സംബന്ധിച്ച് ശ്രമകരമായ കാര്യമല്ല.

എംഐ 11 പ്രോ സ്മാര്‍ട്ട്‌ഫോണ്‍ 80W വയര്‍ലെസ് ചാര്‍ജിങ് സപ്പോര്‍ട്ടുമായിട്ടായിരിക്കും പുറത്തിറങ്ങുക എന്നായിരുന്നു നേരത്തെ വന്ന റിപ്പോര്‍ട്ട്. ഇത് ശരിയാണെങ്കില്‍ എംഐ 11 പ്രോ 80W ഫാസ്റ്റ് ചാര്‍ജിങുമായി ലോകത്തിലെ ഏറ്റവും വേഗതയേറിയ വയര്‍ലെസ് ചാര്‍ജിങ് ഫോണായി മാറും. ഈ ചാര്‍ജിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് 4,000 mAh ബാറ്ററി ചാര്‍ജ് ചെയ്യാന്‍ ഏകദേശം 18 മിനിറ്റ് മാത്രമേ എടുക്കുകയുള്ളു.

Top