ഷവോമിയുടെ പുതിയ ഹൊറൈസൺ എഡിഷൻ ടെലിവിഷനുകള്‍ ഇന്ത്യന്‍ വിപണിയില്‍

ഷവോമിയുടെ പുതിയ ടെലിവിഷനുകളായ Mi TV 4A 40 ഹൊറൈസണ്‍ എഡിഷന്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി. ഈ ടെലിവിഷനുകളില്‍ 40 ഇഞ്ചിന്റെ ഡിസ്‌പ്ലേയും 1920*1080 പിക്‌സല്‍ റെസലൂഷനും കാഴ്ചവെക്കുന്നുണ്ട്. കൂടാതെ 60Hz റിഫ്രഷ് റേറ്റും 20W ഔട്ട് പുട്ട് സൗണ്ട്, രണ്ടു യുഎസ്ബി പോര്‍ട്ടലുകള്‍ ഒരു എതര്‍നെറ്റ് പോര്‍ട്ട് തുടങ്ങിയവ സജീകരിച്ചിട്ടുണ്ട്.

ഇന്ത്യന്‍ വിപണിയില്‍ ഈ മോഡലുകള്‍ക്ക് 23,999 രൂപയാണ് വില വരുന്നത്. 1 ജിബിയുടെ റാം കൂടാതെ 8 ജിബിയുടെ ഇന്റെര്‍ണല്‍ സ്‌റ്റോറേജുകള്‍ എന്നിവയാണ് ഈ ടെലിവിഷനുകള്‍ക്ക് നല്‍കിയിരിക്കുന്നത്. Android TV 9 ലാണ് ഇതിന്റെ ഓപ്പറേറ്റിങ് സിസ്റ്റം പ്രവര്‍ത്തിക്കുന്നത്.

ഹൊറൈസണ്‍ എഡിഷന്‍ ടെലിവിഷനുകളില്‍ Cortex A53 quad-core പ്രോസ്സസ്സറുകളിലാണ് പ്രവര്‍ത്തനം നടക്കുന്നത്. Bluetooth 4.2 ,2.4Ghz Wi-Fi ,Mali-450 MP3 GPU എന്നിവയാണ് മറ്റുള്ള ഫീച്ചറുകള്‍.

 

Top