മാറ്റങ്ങളുമായി ഷാവോമിയുടെ സ്മാര്‍ട്ഫോണ്‍ യൂസര്‍ ഇന്റര്‍ഫെയ്സ് എംഐയുഐ11 എത്തുന്നു

രൂപകല്‍പനയിലുള്ള മാറ്റങ്ങളുമായി ഷാവോമിയുടെ സ്മാര്‍ട്ഫോണ്‍ യൂസര്‍ ഇന്റര്‍ഫെയ്സ് ആയ എംഐയുഐ എത്തുന്നു.ഐക്കണുകളിലും മോണോക്രോം ലോ പവര്‍ മോഡിലുമാണ് പ്രധാനമായും മാറ്റങ്ങള്‍ കൊണ്ടു വരുന്നത്.

സൂപ്പര്‍ പവര്‍ സേവിങ് മോഡ് എന്ന പേരില്‍ പുതിയ മോണോക്രോം ലോ പവര്‍ മോഡ് ആണ് എംഐയുഐയുടെ പ്രധാന സവിശേഷതകളില്‍ ഒന്നായി അവതരിപ്പിക്കപ്പെടുന്നത്. ഇതില്‍ ഫോണിന്റെ മറ്റെല്ലാ പ്രവര്‍ത്തനങ്ങളെയും നിര്‍ത്തി മെസേജുകളും കോളുകളും മാത്രം ഉപയോഗിക്കുന്ന രീതിയിലേക്ക് സജ്ജമാക്കപ്പെടുന്നു. കളര്‍ ഡിസ്‌പ്ലേ മാറുന്നതോടെ
ഫോണിന്റെ ചാര്‍ജ് സംരക്ഷിക്കാനും കഴിയുന്നു.

പഴയതില്‍ നിന്നും വ്യത്യസ്തമായി എംഐയുഐ 11 ല്‍ ഐക്കണുകളിലും ഷെയര്‍ ചെയ്തതിന് ശേഷം സ്‌ക്രീന്‍ ഷോട്ടുകള്‍ ഓട്ടോമാറ്റിക് ആയി ഡിലീറ്റ് ആവുന്ന പുതിയ ഫീച്ചര്‍, സ്റ്റാറ്റസ്ബാര്‍ ഒപ്റ്റിമൈസേഷന്‍, ട്രാന്‍സിഷന്‍ ആനിമേഷന്‍ തുടങ്ങിയവയും പുതിയ രൂപകല്‍പ്പനയുടെ ഭാഗമായുണ്ടാകും. ഈ വര്‍ഷം സെപ്റ്റംബറോടെ എംഐയുഐ 11
ഔദ്യോഗികമായി പുറത്തിറക്കുമെന്നാണ് കരുതുന്നത്.

Top