ശിവശങ്കരന്റെ കസ്റ്റഡി കാലാവധി ഈ മാസം ഏഴുവരെ നീട്ടി

കൊച്ചി : ശിവശങ്കറിന്റെ കസ്റ്റഡി ഈ മാസം ഏഴുവരെ നീട്ടി. ചോദ്യംചെയ്യൽ പൂർത്തിയാക്കി ഏഴിന് രാവിലെ 11-ന് ശിവശങ്കറെ കോടതിയിൽ ഹാജരാക്കണം. ശിവശങ്കറിന്റെ ജാമ്യാപേക്ഷ വ്യാഴാഴ്ച കോടതി പരിഗണിക്കുന്നുണ്ട്. സ്വപ്നയും സരിത്തും നൽകിയ മൂന്ന് നിർണായകമൊഴികൾ തിങ്കളാഴ്ച കസ്റ്റംസ് മുദ്രവച്ച കവറിൽ സമർപ്പിച്ചത് കോടതി ചൂണ്ടിക്കാട്ടി.

നവംബർ 27-നും 28-നും നൽകിയതാണ് ഈ മൊഴികൾ. ഡോളർക്കടത്തിനുപിന്നിൽ ‘വമ്പൻ സ്രാവു’കളുടെ സാന്നിധ്യം പ്രകടമാണെന്ന് സ്വപ്നാസുരേഷും പി.എസ്. സരിത്തും നൽകിയ മൊഴികൾ പരിശോധിക്കുമ്പോൾ വ്യക്തമാണെന്ന് സാമ്പത്തികകുറ്റകൃത്യങ്ങൾക്കുള്ള അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ചൂണ്ടിക്കാട്ടി.

Top