ഷോണ്‍ ജോര്‍ജ് ബിജെപി സംസ്ഥാന കാര്യാലയത്തില്‍

തിരുവനന്തപുരം:പി സി ജോര്‍ജിന്റെ ജനപക്ഷം സെക്കുലര്‍ എന്‍ഡിഎയിലേക്കെന്ന് സൂചന. ജനപക്ഷം ചെയര്‍മാന്‍ ഷോണ്‍ ജോര്‍ജ് ബിജെപി സംസ്ഥാന കാര്യാലയത്തിലെത്തി. കെ സുരേന്ദ്രനുമായി കൂടിക്കാഴ്ച നടത്തി. എന്നാല്‍ അനൗദ്യോഗിക കൂടികാഴ്ചയെന്ന് ഷോണ്‍ ജോര്‍ജ് പ്രതികരിച്ചു.

എന്‍ഡിഎയില്‍ ലോക്സഭാ സ്ഥാനാര്‍ത്ഥി നിര്‍ണയം പുരോഗമിക്കുന്നതിനിടെയാണ് കൂടിക്കാഴ്ച്ച. ഇന്ന് ഉച്ചയോടുകൂടിയാണ് അദ്ദേഹം ബിജെപിയുടെ സംസ്ഥാന കാര്യാലയത്തില്‍ എത്തിയത്. ഇന്ന് തിരുവനന്തപുരത്ത് കെ സുരേന്ദ്രന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിന് ശേഷമായിരുന്നു കൂടിക്കാഴ്ച്ച.

നേരത്തെ എന്‍ ഡി എ കൊപ്പം നിന്നയാളാണ് പി സി ജോര്‍ജ്. തൃക്കാക്കര തെരഞ്ഞടുപ്പില്‍ അദ്ദേഹം കോണ്‍ഗ്രസിനുവേണ്ടി പ്രചാരണത്തിന് ഇറങ്ങിയിരുന്നു. മകനിലൂടെ എന്‍ ഡിഎയിലേക്ക് മടങ്ങി വരവ് എന്ന സാധ്യതയാണ് കൂടിക്കച്ചയിലൂടെ തെളിയുന്നത്.

Top