ശത്രുഘ്‌നന്‍ സിന്‍ഹയുടെ ഭാര്യ സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി: ശത്രുഘനന്‍ സിന്‍ഹയുടെയുടെ ഭാര്യ പൂനം സിന്‍ഹ സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. ഉത്തര്‍പ്രദേശിലെ ലഖ്‌നൗ ലോക്‌സഭാ മണ്ഡലത്തില്‍ അവര്‍ മത്സരിച്ചേക്കും.

കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന്റെ സിറ്റിംഗ് സീറ്റാണ് ലഖ്‌നൗ. ബീഹാറിലെ പാറ്റ്‌ന സാഹിബ് മണ്ഡലത്തിലെ എംപിയായിരുന്ന ശത്രുഘ്‌നന്‍ സിന്‍ഹ കഴിഞ്ഞ ദിവസം ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.

Top