ശാസ്താംകോട്ട കോളജിന്റെ പാട്ടത്തുക അടച്ചില്ല; അക്കൗണ്ടുകള്‍ മരവിപ്പിച്ച് ജില്ലാ കളക്ടര്‍

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അക്കൗണ്ടുകള്‍ മരവിപ്പിച്ച് കൊല്ലം ജില്ലാ കളക്ടര്‍. കൊല്ലം ധനലക്ഷ്മി ബാങ്കിലെ അക്കൗണ്ടുകളാണ് ജില്ലാ കളക്ടര്‍ ഇടപെട്ട് മരവിപ്പിച്ചത്. ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളജിന്റെ 21 കോടി പാട്ടത്തുക അടയ്ക്കാത്തതിനാലാണ് നടപടി. പാട്ടത്തുക വിഷയത്തില്‍ അപ്പീല്‍ പോകാനുള്ള ബോര്‍ഡ് നിര്‍ദേശം ലോ ഓഫിസര്‍ അവഗണിച്ചു. അക്കൗണ്ട് മരവിപ്പിച്ചതോടെ വിവിധ ഗ്രൂപ്പുകളിലെ ജീവനക്കാരുടെ ശമ്പളവും മുടങ്ങി.

Top