സോഷ്യൽ മീഡിയയിൽ ചർച്ചയായി ശശി തരൂരിന്റെ ട്വീറ്റ്

Shashi Tharoor

ൽഹി : സോഷ്യൽ മീഡിയയിൽ ചർച്ചയായി ശശി തരൂരിന്റെ ട്വീറ്റ്. ത്രിവർണ്ണ പതാക കാവിയായി മാറുന്ന പ്രതീകാത്മക ചിത്രം പങ്കുവെച്ച തരൂരിന്റെ ട്വീറ്റാണ് രാഷ്ട്രീയ ചർച്ചയാവുന്നത്. ഇന്ത്യയുടെ നിലവിലെ അവസ്ഥ പറയുന്നതാണ് മുംബൈക്കാരനായ അഭിനവ് കഫാരെയുടെ ഗംഭീരമായ ഈ കലാസൃഷ്ടി എന്ന് പറഞ്ഞ് കൊണ്ട് ഇന്നു പുലർച്ചെയാണ് തരൂർ ചിത്രം പങ്കു വച്ചത്. ത്രിവർണ്ണ പതാകയുടെ നിറങ്ങളുള്ള ചായ അരിപ്പയിലൂടെ പകരുമ്പോൾ കാവിയായി മാറുന്നതാണ് ദൃശ്യം സംവദിക്കുന്നത്.

കലാസൃഷ്ടി വാക്കുകളേക്കാളേറെ സംവദിക്കും എന്ന് കുറിച്ചു കൊണ്ടാണ് തരൂർ ചിത്രം ട്വിറ്ററിൽ പോസ്റ്റ്‌ ചെയ്തത്. കപിൽ സിബൽ അടക്കമുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾ തന്നെ പാർട്ടിക്കെതിരെ രൂക്ഷവിമർശനം ഉന്നയിക്കുന്ന സാഹചര്യത്തിലാണ് തരൂരിന്റെ ട്വീറ്റ് വന്നതെന്നത് വലിയ രാഷ്ട്രീയ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്.

Top