കേന്ദ്ര സര്‍ക്കാര്‍ ജനാധിപത്യത്തെ പരിഹസിക്കുന്നതിന്റെ ഉദാഹരണങ്ങളാണ് കശ്മീര്‍ സംഭവങ്ങളെന്ന് തരൂര്‍

shashi tharoor

ന്യൂഡല്‍ഹി : കശ്മീര്‍ സംഭവങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ജനാധിപത്യത്തെ പരിഹസിക്കുന്നതിന്റെ ഉദാഹരണങ്ങളാണെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. ഭരണഘടനയുടെ സത്തയെ ആകെ തകര്‍ക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചതെന്നും കശ്മീരിലെ തെരഞ്ഞടുക്കപ്പെട്ട സര്‍ക്കാരിന്റെ അഭിപ്രായങ്ങള്‍പോലും മോദി സര്‍ക്കാര്‍ പരിഗണിച്ചില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

കശ്മീരിലെ നടപടികള്‍ക്ക് ഗവര്‍ണറുടെ അനുമതിയുണ്ടെന്നാണ് കേന്ദ്രം പറഞ്ഞത്. ആ ഗവര്‍ണറെ അവര്‍ തന്നെ തെരഞ്ഞെടുത്തതാണെന്ന് ഓര്‍ക്കണം. അങ്ങനെ വരുമ്പോള്‍ കേന്ദ്ര സര്‍ക്കാരും ബിജെപിയും അവരുടെ സ്വന്തം അഭിപ്രായം നടപ്പാക്കിയെടുത്തെന്നേ പറയാനാകൂ എന്നും തരൂര്‍ കുറ്റപ്പെടുത്തി.

ഇന്ത്യയല്ലാതെ മറ്റൊരു വാസസ്ഥലത്തേക്കുറിച്ച് അറിയാത്തവരാണ് ദേശീയ പൗരത്വ പട്ടികയില്‍ നിന്ന് പുറത്താക്കപ്പെട്ടവര്‍. അവരുടെ കുടുംബവും സ്വത്തും വീടും ജോലിയും എല്ലാം ഇന്ത്യയിലാണുള്ളത്. അങ്ങനെയുള്ളവരോടാണ് ഒരു സുപ്രഭാതത്തില്‍ നിങ്ങള്‍ വിദേശികളാണെന്ന് പറയുന്നത്. അംഗീകരിക്കാനാകാത്ത അവസ്ഥയാണെന്നും തരൂര്‍ വ്യക്തമാക്കി.

Top