സ്വപ്‌ന സുരേഷുമായി ബന്ധമില്ല, അറിയുകയുമില്ലെന്ന് ശശി തരൂര്‍

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ ആരോപണ വിധേയയായ സ്വപ്‌ന സുരേഷുമായോ മറ്റാരുമോയോ ബന്ധമില്ലെന്ന് ശശി തരൂര്‍ എംപി. സ്വപ്ന സുരേഷിനെ അറിയുകയില്ല. ജോലിക്കായി ശുപാര്‍ശയും നല്‍കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കണം. ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കെതിരെ നിയമ നടപടി എടുക്കുമെന്നും ശശി തരുര്‍ സമൂഹ മാധ്യമത്തില്‍ കുറിച്ചു.

സ്വര്‍ണ കടത്തു കേസില്‍ കൃത്യമായ അന്വേഷണം നടത്തണം എന്നും കുറ്റക്കാരെന്ന് കണ്ടെത്തുന്നവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും ശശി തരൂര്‍ ആവശ്യപ്പെട്ടു. ശുപാര്‍ശയില്‍ ആരും കോണ്‌സുലേറ്റില്‍ ജോലിക്ക് കയറിയിട്ടില്ല. അനാവശ്യമായി പേര് വലിച്ചിഴക്കുന്നവര്‍ക്കെതിരെ നിയമ നടപടി തീരുമാനിക്കുമെന്നും ശശി തരൂര്‍ മുന്നറിയിപ്പ് നല്‍കി. വിദേശകാര്യ മന്ത്രിയായിരുന്നപ്പോഴാണ് വഴിവിട്ട നിയനനങ്ങള്‍ നടത്തയതെന്നാണ് രാഷ്ട്രീയ എതിരാളികള്‍ പ്രചരിപ്പിക്കുന്നത്.

Top