വന്ദേഭാരത് ട്രെയിനുകള്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്ക് ബദലാകുമെന്ന് ശശി തരൂര്‍

തിരുവനന്തപുരം: വന്ദേഭാരത് ട്രെയിനുകള്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്ക് ബദലാകുമെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. മുഖ്യമന്ത്രിയുടെ വികസന ആവശ്യം താന്‍ മനസ്സിലാകുന്നുണ്ടെന്നും ശശി തരൂര്‍ പറഞ്ഞു.

എന്നാല്‍ അതിവേഗയാത്രയ്ക്ക് സില്‍വര്‍ ലൈന്‍ പദ്ധതി തന്നെ വേണമെന്ന ആവശ്യമില്ല. തിരുവനന്തപുരത്തു നിന്ന് കാസര്‍കോട് എത്താന്‍ സില്‍വര്‍ലൈന്‍ തന്നെ വേണമെന്ന് നിര്‍ബന്ധമില്ലെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.

വന്ദേഭാരത് ട്രെയിനുകള്‍ ഓടിക്കാന്‍ സാധിക്കുന്ന രീതിയില്‍ കേരളത്തിലെ തീവണ്ടിപ്പാതകള്‍ വികസിപ്പിക്കണമെന്ന് ശശി തരൂര്‍ അഭിപ്രായപ്പെട്ടു. ഇതുസംബന്ധിച്ച് കേന്ദ്ര സര്‍ക്കാരും സംസ്ഥാനവും ചര്‍ച്ച നടത്തണ്ടതുണ്ട്.

അതേസമയം, താന്‍ സില്‍വര്‍ ലൈന്‍ പദ്ധതിയെ പിന്തുണച്ചിട്ടില്ലെന്നും തന്റെ നിലപാടിനെ മാധ്യമങ്ങള്‍ തെറ്റുദ്ധരിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ പഠിച്ചിട്ട് പ്രതികരിക്കാം എന്ന നിലപാടായിരുന്നു താന്‍ കൈക്കൊണ്ടിരുന്നതെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.

Top