രാഷ്ട്രപതിയുടെ നയപ്രഖ്യാപനം തെരഞ്ഞെടുപ്പ് പ്രസംഗം പോലെയെന്ന് ശശി തരൂർ

ദില്ലി: നയപ്രഖ്യാപന പ്രസംഗത്തിൽ വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂർ. രാഷ്ട്രപതിയുടെ നയപ്രഖ്യാപനം തെരഞ്ഞെടുപ്പ് പ്രസംഗം പോലെയെന്നാണ് ശശി തരൂരിന്റെ വിമർശനം. സർക്കാർ ചെയ്ത എല്ലാത്തിനെയും പുകഴ്ത്തുകയാണ് നയപ്രഖ്യാപനത്തിൽ രാഷ്ട്രപതി ചെയ്തത്. തിരിച്ചടി നേരിട്ട രംഗങ്ങൾ ഒഴിവാക്കിയെന്നും തരൂർ വിമർശിച്ചു.

ബിജെപി അടുത്ത തെരഞ്ഞെടുപ്പിലെ പ്രചരണത്തിനായി തെരഞ്ഞെടുപ്പിൽ മത്സരിക്കാത്ത രാഷ്ട്രപതിയെ ഉപയോഗിക്കുന്നെന്നും ശശി തരൂർ എം പി വിമർശനം ഉന്നയിച്ചു. എന്നാല്‍, നയപ്രഖ്യാപന പ്രസംഗം തയ്യാറാക്കിയത് കേന്ദ്ര സർക്കാരായതിനാല്‍ ഇക്കാര്യത്തില്‍ രാഷ്ട്രപതിയെ കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നും തരൂര്‍ പ്രതികരിച്ചു.

Top