നേമത്ത് ബിജെപിയെ ജയിപ്പിക്കില്ലെന്ന് ശശി തരൂര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ കെ. മുരളീധരന്‍ മന്ത്രിയാകുമെന്ന് ശശി തരൂര്‍ എം.പി. കേരളത്തില്‍ ബിജെപി വേണ്ടെന്ന സന്ദേശം നല്‍കി നേമത്ത് മുരളീധരന്‍ വിജയിക്കും. അടുത്ത 12 ദിവസം യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് നിര്‍ണായകമാണെന്നും അദ്ദേഹം പറഞ്ഞു.

മുരളീധരന്റെ വ്യക്തിത്വവും പ്രവര്‍ത്തന പരിചയവും നേമത്ത് ഗുണം ചെയ്യും. മികച്ച രീതിയില്‍ മണ്ഡലത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ആളെയാണ് മത്സരിപ്പിക്കുന്നത്. മുരളീധരന്റെ സ്ഥാനാര്‍ഥിത്വം ബിജെപിക്കുള്ള സന്ദേശമാണ്. നേമം ബിജെപിക്ക് വിട്ടുകൊടുക്കില്ല. രാഷ്ട്രീയകാറ്റ് യുഡിഎഫിന് അനുകൂലമാണ്. സംസ്ഥാനത്ത് യുഡിഎഫ് അധികാരത്തിലേറുമെന്നും തരൂര്‍ വ്യക്തമാക്കി.

 

Top