കേരളത്തിൽ പരിപാടി സംഘടിപ്പിക്കാൻ തന്നോട്ട് ആവശ്യപ്പെട്ടത് പ്രതിപക്ഷ നേതാവ് വിഡി സതീശനാണെന്ന് ശശി തരൂര്‍

പത്തനംതിട്ട: കേരളത്തിൽ എല്ലായിടത്തും പരിപാടി സംഘടിപ്പിക്കാൻ തന്നോട്ട് ആവശ്യപ്പെട്ടത് പ്രതിപക്ഷ നേതാവ് വിഡി സതീശനാണെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. തൻ്റെ പരിപാടിക്ക് വിവാദങ്ങൾ ഉണ്ടാകുന്നത് എങ്ങനെയാണെന്ന് അറിയില്ല. തൻ്റെ എല്ലാ പരിപാടികളും അതത് ജില്ലകളിലെ ഡിസിസി അധ്യക്ഷൻമാരെ അറിയിച്ചിട്ടുണ്ട്. ഡിസിസി അധ്യക്ഷൻമാരെ ഈ വിവരം അറിയിച്ച തീയതി അടക്കം തൻ്റെ കൈയിലുണ്ട്.

എന്തെങ്കിലും പരാതികൾ ഉയരുന്നുണ്ടെങ്കിൽ അതിനു മറുപടി നൽകും. 14 വര്‍ഷമായി താൻ ചെയ്യുന്ന കാര്യങ്ങൾക്ക് ഇതുവരെ പരാതി ഉണ്ടായിരുന്നില്ല. എയും , ഐയും ഒന്നുമല്ല ഇനി ഒന്നിച്ചാണ് കോണ്‍ഗ്രസ് മുന്നോട്ടുപോകേണ്ടത്. താനൊരു വിഭാഗത്തിൻ്റെ ഭാഗമല്ല. കോണ്‍ഗ്രസിനുള്ളിലെ വിഭാഗീയതയിൽ ‍ഞാനും എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ ഒരു വിഭാഗീയതയും ഇതേവരെ ഉണ്ടാക്കിയിട്ടില്ല. ഞങ്ങളുടെ ഉത്തരവാദിത്തം ഞങ്ങൾ കൃത്യമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്

Top