സമാന്തര പ്രവര്‍ത്തനം നടത്തുന്നുവെന്നുമുള്ള ആക്ഷേപങ്ങള്‍ തള്ളി ശശി തരൂര്‍

sasi-tharoor

പാര്‍ട്ടി കീഴ്വവക്കങ്ങള്‍ ലംഘിക്കുന്നുവെന്നും സമാന്തര പ്രവര്‍ത്തനം നടത്തുന്നുവെന്നുമുള്ള ആക്ഷേപങ്ങള്‍ തള്ളി ശശി തരൂര്‍ രംഗത്ത്. സംസ്ഥനത്തെത്തിയ താരിഖ് അന്‍വറോ, അച്ചടക്ക സമിതിയോ ഒരു തരത്തിലുള്ള അതൃപ്തിയും അറിയിച്ചിട്ടില്ല.പാര്‍ട്ടി കീഴ്വഴക്കം ലംഘിച്ചിട്ടില്ല. സ്വകാര്യ പരിപാടികള്‍ പാര്‍ട്ടിയെ അറിയിക്കാറില്ല.പൊതുവേദിയലോ പാര്‍ട്ടി പരിപാടിയിലോ പങ്കെെടുക്കുമ്പോള്‍ ഡിസിസിയെ അറിയിക്കാറുണ്ട്.

16 വര്‍ഷമായി ചെയ്യുന്ന കാര്യമാണതെന്നും അദ്ദേഹം പറഞ്ഞു.വിവാദങ്ങൾ താൻ ഉണ്ടാക്കിയിട്ടില്ല .നേതാക്കളുമായി ഒരു അകൽച്ചയും ഇല്ല.നേതാക്കളുമായി സംസാരിക്കുന്നതിന് തടസമില്ല.ആരോടും അമര്‍ഷമില്ല.എന്‍റെ വായിൽ നിന്ന് അങ്ങിനെ എന്തെങ്കിലും കേട്ടിട്ടുണ്ടോ?ഏത് വിവാദമാണ് ഉണ്ടാക്കിയത്? തരൂര്‍ ചോദിച്ചു.ആരോടും മിണ്ടാതിരിക്കുന്നില്ല.എന്നോട് സംസാരിച്ചാല്‍ മറുപടി പറയും.

സംസ്ഥാന കോണ്‍ക്ളേവാണ് പ്രൊഫഷണല്‍ കോണ്‍ഗ്രസ് കൊച്ചിയില്‍ സംഘടിപ്പിക്കുന്നത്.. ഇതിന്‍റെ സംഘടകരാണ് ആര് അപ്പോള്‍ പങ്കെടുക്കണമെന്ന് തീരുമാനിക്കുന്നത്. കെപിസിസി പ്രസിഡണ്ട് കെ സുധാകരന് അസുഖം മൂലം പങ്കെടുക്കാനാകില്ലെന്നാണ് അറിയിച്ചത്.അദ്ദേഹത്തിന്‍റെ അസുഖം ഭേദമാകട്ടെ എന്നാണ് പ്രാര്‍ത്ഥന. അദ്ദേഹം ഓണ്‍ലൈനായി പങ്കെടുക്കുമെന്നും തരൂര്‍ പറഞ്ഞു.

Top